ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. വിശപ്പ് കുറയ്ക്കുന്നതിനും കൂടുതൽ ഊർജത്തോടെയിരിക്കാനും നാരുകൾ സഹായിക്കും.
Image credits: Getty
ഫെെബർ അടങ്ങിയ ഹെൽത്തി റെസിപ്പികൾ
പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി റെസിപ്പികളിതാ...
Image credits: Getty
ഓവർ നെെറ്റ് ഓട്സ്
ആദ്യത്തേത്, ഓവർ നെെറ്റ് ഓട്സാണ്. തലേദിവസം തന്നെ പാലിൽ ഓട്സ് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഫ്ളാക്സ് സീഡ്, നട്സ്, പഴങ്ങൾ, തേൻ എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.
Image credits: Getty
അവാക്കാഡോ ടോസ്റ്റ്
ബ്രെഡിൽ അവാക്കാഡോ പേസ്റ്റ് തേച്ച് പിടിപ്പിക്കുക. ശേഷം തക്കാളി, വിവിധ സീഡ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.
Image credits: Pexels
ഫ്രൂട്ട് സ്മൂത്തി
വാഴപ്പഴം, ബെറിപ്പഴങ്ങൾ, ആപ്പിൾ പോലുള്ള മിക്സിയിൽ അടിച്ചെടുത്ത ശേഷം ഫ്ളാക്സ് സീഡ് ചേർത്ത് കഴിക്കുക.
Image credits: Getty
ചിയ സീഡ് സ്മൂത്തി
കരിക്കിൽ വെള്ളത്തിൽ മാമ്പഴ കഷ്ണങ്ങളും അൽപം നാരങ്ങ നീരും ചേർത്തും സ്മൂത്തി തയ്യാറാക്കുക.
Image credits: Getty
ബ്ലൂബെറി ബദാം ചിയ സീഡ് പുഡ്ഡിംഗ്
ബ്ലൂബെറി ബദാം ചിയ സീഡ് പുഡ്ഡിംഗ് മറ്റൊരു വിഭവം. ചിയ സീഡ് കുതിർത്ത ശേഷം അതിലേക്ക് പാലൊഴിച്ച് ബ്ലൂബെറിയും ബദാമും ചേർത്ത് കഴിക്കുക.