Health
വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, കാരണം
നല്ല ആരോഗ്യം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
ചില ഭക്ഷണങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ ചില ഭക്ഷണങ്ങൾ ദഹനത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കും.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തെ അഞ്ച് ഭക്ഷണങ്ങൾ.
വാഴപ്പഴം പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ദോഷകരമാകും.
വാഴപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും.
വെറും വയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ സിട്രിക് ആസിഡ് കൂടുതലാണ്. ഒഴിഞ്ഞ വയറ്റിൽ ഈ പഴങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുക ചെയ്യും.
ഗ്യാസ്ട്രിക് പ്രശ്നങ്ങളോ അൾസറോ ഉള്ളവർ പ്രത്യേകിച്ച് രാവിലെ പുളിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
പലരും ഒരു ദിവസം ആരംഭിക്കുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാണ്. പക്ഷേ ഇത് ദോഷകരമാണ്.
ഈ പാനീയങ്ങളിലെ കഫീൻ ഒഴിഞ്ഞ വയറ്റിൽ ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് വീക്കത്തിനും വേദനയ്ക്കും കാരണമാകും,