Food
ഡയറ്റില്‍ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഗ്യാസ് കയറി വയറുവീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
നെല്ലിക്കാ മഞ്ഞള്‍ ജ്യൂസില്‍ കലോറി കുറവാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും നെല്ലിക്കാ മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ ചവച്ചരച്ച് കഴിച്ചോളൂ, കാരണം
ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍
രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?
രാത്രി നല്ല ഉറക്കം കിട്ടാൻ വേണം മെലാറ്റോണിൻ; കഴിക്കാം ഈ ഭക്ഷണങ്ങള്‍