Food
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രാത്രി ചോറിന് പകരം ഓട്സ് കഴിക്കാം. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
രാത്രി ആപ്പിൾ കഴിക്കുന്നത് വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.
ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.
രാത്രി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങളും ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കൊണ്ടുള്ള സാലഡ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
റെഡ് മീറ്റ്, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ, മധുര പലഹാരങ്ങള്‍, പോപ്കോണ്‍, ചീസ്, പിസ, ഫ്രഞ്ച് ഫ്രൈസ്, ഐസ്ക്രീം, ഉരുളക്കിഴങ്ങ് തുടങ്ങിയവ അത്താഴത്തിന് ഒഴിവാക്കുന്നതാണ് നല്ലത്.
ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.