Food
മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് എന്താണെന്ന് അറിയേണ്ടേ?
മിതമായ അളവിൽ മുട്ട കഴിക്കുന്നത് (ആഴ്ചയിൽ 1-6 തവണ) ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
മിതമായ അളവിൽ മുട്ട കഴിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
അപൂർവ്വമായി അല്ലെങ്കിൽ ഒരിക്കലും മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ 1-6 തവണ മുട്ട കഴിക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങളുടെ സാധ്യത 29% കുറയ്ക്കുന്നു.
70 വയസും അതിനുമുകളിലും പ്രായമുള്ള 8,756 പേരിൽ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
മുട്ട ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ഹൃദയത്തിൻ്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും വീക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു.
ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നി ആന്റിഓക്സിന്റുകൾ മുട്ടയിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.