Food

കരളിന് ഹാനികരമായ ഏഴ് ഭക്ഷണങ്ങൾ

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. ഇവ കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

Image credits: Getty

റെഡ് മീറ്റ്

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കാതിരിക്കുക.

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുക. 

Image credits: Getty

വൈറ്റ് ബ്രെഡ്, പാസ്ത

വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയുടെ അമിത ഉപയോഗവും കരളിന് നന്നല്ല. 

Image credits: Getty

സോഫ്റ്റ് ഡ്രിങ്ക്‌സും എനർജി ഡ്രിങ്ക്‌സും

സോഫ്റ്റ് ഡ്രിങ്ക്‌സിലും എനർജി ഡ്രിങ്ക്‌സിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ കരളിന് ദോഷം ചെയ്യും. 

Image credits: Getty

പാക്കറ്റ് ഭക്ഷണങ്ങള്‍

പായ്ക്ക് ചെയ്‌ത ലഘുഭക്ഷണങ്ങളും കരളിന് നല്ലതല്ല. 
 

Image credits: Getty

തലമുടി വളരാന്‍ ഉണക്കമുന്തിരി വെള്ളം ഇങ്ങനെ കുടിക്കാം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ടിനെ തടയാനും കഴിക്കേണ്ട പഴങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും