Cricket

ആദ്യം നിരാശ

ഐപിഎല്ലിലെ ആദ്യ 5 കളിയിൽ കൈയയച്ച് റൺസ് വിട്ടുകൊടുത്ത ചാഹൽ നേടിയത് 2 വിക്കറ്റ് മാത്രം.

Image credits: ANI

ശക്തമായ തിരിച്ചുവരവ്

പക്ഷെ കൊല്‍ക്കത്തക്കെതിരെ കണ്ടത് ചാഹലിന്‍റെ ശക്തമായ തിരിച്ചുവരവ്.

Image credits: ANI

28 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ്

അജിങ്ക്യ രഹാനെ, അങ്ക്രിഷ് രഘുവംശി, റിങ്കു സിംഗ്, രമൺദീപ് സിംഗ് എന്നിവരെ 28 റൺസിനിടെ പുറത്താക്കിയ ചാഹൽ പ‍ഞ്ചാബിന് സമ്മാനിച്ചത് അവിശ്വസനീയ ജയം.

 

Image credits: ANI

കൊല്‍ക്കത്തയുടെ അന്തകന്‍

32 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിനെ മറികടന്ന് കൊൽക്കത്തയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോർഡ് ചാഹൽ ഇന്നലെ സ്വന്തമാക്കി.

Image credits: ANI

നരെയ്നിന്‍റെ റെക്കോര്‍ഡിനൊപ്പം

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സുനിൽ നരെയ്നിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും ചാഹലിനായി.

Image credits: ANI

എട്ട് തവണ 4 വിക്കറ്റ്

8 തവണയാണ് നരെയ്നും ചാഹലും ഐപിഎല്ലില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

Image credits: ANI

മലിങ്കയും പിന്നില്‍

7 തവണ നാല് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിങ്കയെയാണ് ചാഹൽ ഇന്നലെ മറികടന്നത്.

Image credits: ANI

ഐപിഎൽ വിക്കറ്റ് വേട്ടയിലും ഒന്നാമൻ

211 വിക്കറ്റുമായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ഴ്ത്തിയിട്ടുള്ള ബൗളറും 200 വിക്കറ്റ് തികച്ച ഏക ബൗളറും ചാഹലാണ്.

Image credits: ANI

രണ്ടാം സ്ഥാനത്ത് പിയൂഷ് ചൗള

192 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള പിയൂഷ് ചൗളയാണ് രണ്ടാം സ്ഥാനത്ത്.

Image credits: ANI

2 തവണ കിരീടം നേടിയത് 2 ടീമുകള്‍, ചാമ്പ്യൻസ് ട്രോഫി ജേതാക്കളെ അറിയാം

കോലി, രോഹിത്, അശ്വിൻ; 2024 ആരാധകരെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനങ്ങള്‍

വാർണർ മുതൽ പൃഥ്വി ഷാ വരെ; താരലേലത്തിൽ അവഗണിക്കപ്പെട്ടവരുടെ ഡ്രീം ഇലവൻ

കൈയിൽ കൂടുതല്‍ പണമുള്ള ടീം പഞ്ചാബ്; കുറവ് സഞ്ജുവിന്‍റെ രാജസ്ഥാൻ