ബുംറയും ഷമിയുമില്ലെങ്കില്‍ ടെസ്റ്റില്‍ തീയാകുന്ന സിറാജ് | Mohammed Siraj
കഴിഞ്ഞ അഞ്ച് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യയുടെ വിവിധ ഫോര്‍മാറ്റുകളിലെ പേസ് നിരയിലെ പ്രധാനികള്‍ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ത്രയമായിരുന്നു. ഇന്ത്യയുടെ നീലയിലും വെള്ളയിലും ഒരുപോലെ തെളിഞ്ഞ പേരുകള്‍. ബുംറയും ഷമിയും നിരന്തരം പരുക്കുകളോട് പോരാടിയപ്പോള്‍ സിറാജ് നിലകൊണ്ടു. ഒരിക്കലും ജോലിഭാരവുമായി സിറാജിന്റെ പേര് ചേര്‍ക്കപ്പെട്ടില്ല