ഒരു ഇന്നിങ്സില്‍ അടയാളപ്പെടുത്തിയ കരിയര്‍, അതിനപ്പുറവുമുണ്ട്!
ചില താരങ്ങളുണ്ട്, അവരുടെ കണക്കുകള്‍ കരിയറിന്റെ വലുപ്പത്തിനോട്, നീതി പുലര്‍ത്തുന്ന ഒന്നായിരിക്കില്ല. ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്ത പലതിനും നിയോഗിക്കപ്പെട്ടവരാകാം അവര്‍. അവരുടെ പടിയിറക്കങ്ങള്‍ ആഘോഷിക്കപ്പെടുന്നത് പോലും വിരളമായിരിക്കാം. അത്തരമൊരു അദ്ധ്യായത്തിന്റെ അവസാനത്തിന് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്.