ടെസ്റ്റ് ക്രിക്കറ്റ് 'മറക്കുന്ന' ബാസ്ബോള്‍, ഇംഗ്ലണ്ടിനെ തളർത്തുന്നോ? | Eng vs India | Bazball
ബാസ്ബോള്‍, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും ശബ്ദത്തില്‍ ഉയർന്നുകേട്ട മറ്റൊരു വാക്കില്ല. തൂവെള്ളയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയ ഇംഗ്ലണ്ട് ടീമിന്റെ ഫിലോസഫി. ബാസ് ബോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെ സമഗ്രാധിപത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു അവകാശവാദങ്ങള്‍. എന്നാല്‍, അങ്ങനെയൊന്ന് സംഭവിച്ചോ?