ഷന ഈ നിമിഷം നിനക്കുവേണ്ടി...സങ്കടക്കാലം നീന്തിയ എൻറിക്വെ
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷനയേക്കുറിച്ച് എൻറിക്വെയുടെ ട്വിറ്ററില്‍ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ മകള്‍ ഷന ഒൻപതാം വയസില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. അഞ്ച് മാസം അവള്‍ ഓസ്റ്റിയോസാക്രോമയോട് പോരാടി. ഞങ്ങള്‍ നിന്നെ എന്നും ഓര്‍ക്കും, ഭാവിയിലൊരു ദിവസം നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നമ്മുടെ കുടുംബത്തെ നയിക്കുന്ന നക്ഷത്രമായിരിക്കും നീ, വിശ്രമിക്കുക കുഞ്ഞേ...