ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ്! ആരാധകര്‍ക്ക് 'ജോഷ്'
സീസണില്‍ ഇതുവരെ ബെംഗളൂരു ജഴ്‌സിയില്‍ 11 മത്സരങ്ങളിലാണ് ഹേസല്‍വുഡ് ഇറങ്ങിയത്. 21 വിക്കറ്റുകള്‍, അതും 15.80 ശരാശരിയില്‍. അവസരത്തിനൊത്ത് പല കളികളിലും പല ബൗളര്‍മാരും ഉയര്‍ന്നിട്ടുണ്ട് ബെംഗളൂരുവിനായി. പക്ഷേ, എല്ലാ മത്സരത്തിലും ഒരേ പോലെയാണ് ഹേസല്‍വുഡിന്റെ പന്തുകള്‍. എറിയുന്ന 24 പന്തുകളിലും ആ കൃത്യതയുണ്ടാകും. ഇന്നലെ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ അവസാന ഓവറിനായി ഹേസല്‍വുഡ് എത്തിയത്.