May 9, 2024, 9:09 AM IST
82 വയസ്സായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു.
Dec 29, 2023, 1:35 PM IST
നിയമവഴിയിൽ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്
Aug 3, 2023, 3:17 PM IST
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുധീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങല്‍.
Apr 3, 2021, 11:00 PM IST
ടേം വ്യവസ്ഥ, ശബരിമല, ഇ.പി.ജയരാജന്‍, ക്യാപ്റ്റന്‍ വിളി... എല്ലാം തുറന്നുപറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം...
Apr 1, 2021, 9:00 PM IST
''ഓരോ കടക്കാരോടും ചോദിച്ചു. നിങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അടക്കേണ്ടി വന്നുവല്ലോ? സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായിരുന്നോ? നിങ്ങൾക്ക് വാടക കൊടുക്കേണ്ടി വന്നോ? നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവർക്ക് അവധി കൊടുത്തോ? പിരിച്ചു വിട്ടോ? ശമ്പളം കൊടുത്ത ശമ്പളത്തിന്റെ ഒരു ഭാഗം കൊടുത്തോ? അങ്ങനെ ഓരോരോ കഥകൾ കണ്ടു മനസ്സിലാക്കിയാണ്. ഈ ക്ഷേമപദ്ധതികൾ ഇറങ്ങുന്നത് ജനങ്ങളുട ശരിക്കുള്ള അനുഭവവും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ദാരിദ്ര്യവും കൂടി മനസ്സിലാക്കിയിട്ടാണ്.'' ശശി തരൂര്‍ എംപിയുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്...
Mar 26, 2021, 4:22 PM IST
പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.
Mar 21, 2021, 1:52 AM IST
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അഭിപ്രായ സര്‍വെകള്‍ തുടര്‍ ഭരണം പ്രവചിക്കുന്നു. ഇപ്പോള്‍ നമ്മോടൊപ്പമുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു ടേം കഴിഞ്ഞ് രണ്ടാമത്തെ ടേമിലേക്ക് കയറുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ അതില്‍കൂടുതലായി വ്യക്തത വരുത്താന്‍ നമുക്ക് ആഗ്രഹമുണ്ട്. എല്ലാം ചോദിക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖം-പൂര്‍ണരൂപം.
May 2, 2020, 9:50 PM IST
ലോക്ഡൗണിന് ചെറിയ ഇളവുകള്‍, ജീവിതം തിരിച്ച് പിടിക്കാന്‍ ഇനി എത്രനാള്‍ ?
Mar 28, 2020, 9:33 PM IST
കൊവിഡ് ബാധിതരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. അതിന്റെ അര്‍ത്ഥം കേരളത്തിലാണ് രോഗികള്‍ കൂടുതലാണ് എന്നല്ല, കേരളത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് എന്നാണ്;കാണാം കവര്‍സ്റ്റോറി
Mar 21, 2020, 9:36 PM IST
കൊവിഡ് 19 ജാഗ്രതക്കായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണ്. കാണാം കവര്‍സ്റ്റോറി
Mar 20, 2019, 6:37 PM IST
അധികാരമുള്ള പാർട്ടിക്ക് മുതലാളിമാർ കോടിക്കണക്കിന് രൂപ സംഭാവന വാരിക്കോരി നൽകുന്നു എന്ന് മലയാളം. ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രുഡന്‍റ് ഇലക്ടറൽ ട്രസ്റ്റിന് കൂടുതൽ പണം നൽകിയത് ഡിഎൽഎഫാണ്.
Mar 20, 2019, 6:20 PM IST
അമ്മയോ മകനോ മകളോ അറിയാതെ ഇലയനങ്ങാത്ത പാർട്ടിയിൽ മൂന്നുപേർക്കും പദവികൾ വന്നപ്പോൾ ഏത് അധികാര കേന്ദ്രത്തിലാണ് സംരക്ഷണം കിട്ടുക എന്ന് വടക്കൻജിക്ക് അറിയാതെയും പോയി. അമ്മ ഇപ്പോൾ സജീവമല്ല. മകനുമായി അത്ര അടുപ്പമില്ല. മകനുമായി അടുപ്പമുണ്ടാക്കാൻ നോക്കിയതുമില്ല. അതാണ് ടോം വടക്കന് പറ്റിയ അമളി.
Jan 15, 2019, 6:36 PM IST
തിരുവനന്തപുരത്ത് ശശി തരൂർ മത്സരിക്കുന്നുണ്ടോ? ആന്‍റോ ആന്‍റണിക്ക് സീറ്റ് നിഷേധിക്കുന്നുണ്ടോ? കെസി വേണുഗോപാൽ മത്സരിക്കേണ്ട എന്നു പറയുമോ? കൊടിക്കുന്നിൽ ഇനി എംപിയാവേണ്ട, വർക്കിംഗ് പ്രസിഡന്‍റായി തുടർന്നാൽ മതിയെന്ന് കെപിസിസി പറയുമോ? മത്സരിക്കാൻ ആഗ്രഹിക്കുന്ന പി.സി.ചാക്കോയും ടി.എൻ.പ്രതാപനും ഷാനിമോളും ഒക്കെ മാറിനിൽക്കുന്നുണ്ടോ? എന്ത് പ്രാതിനിധ്യത്തെപ്പറ്റിയാണ്, എന്തു പുതുമയെപ്പറ്റിയാണ് എ.കെ.ആന്‍റണിയടക്കമുള്ള നേതാക്കൾ പ്രവർത്തകരോട് പറയുന്നത്?
Jan 15, 2019, 5:09 PM IST
കാസർകോട് ചേറ്റുകുണ്ടിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ കാവിമുണ്ട് ഉടുത്തെത്തിയ സിപിഎമ്മുകാരൻ പിടിയിലായിട്ടുണ്ട്. ഇതിൽ ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെ ആക്രമണം. എൻജിഒ യൂണിയൻ സംസ്ഥാന നേതാവും ജില്ലാ നേതാക്കളുമാണ് പിടിയിലായത്. സംസ്ഥാന നേതാവിനൊക്കെ ഒളിവിൽ കഴിയാൻ വളരെ എളുപ്പം. പിണറായി വിജയന്‍റെ കീഴിൽ കേരള പൊലീസ് നിഷ്പക്ഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഏറെനാളായി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
Jan 14, 2019, 6:07 PM IST
'താങ്ക് യൂ മോദിജീ' എന്നുകൂടി പിണറായി വിജയൻ പറയണമായിരുന്നു. വെള്ളാപ്പള്ളി നടേശനെ ഒരു ഭാഗത്തും പുന്നല ശ്രീകുമാറിനെ മറുഭാഗത്തും നിർത്തി നവോത്ഥാനത്തിന് പോകുന്നയാളല്ലേ. നവോത്ഥാനം ശബരിമലയിൽ മാത്രം മതി എന്ന് പിണറായിജിക്ക് തോന്നിക്കാണും. അല്ലെങ്കിൽ ബില്ലിനെ പിന്തുണച്ചാൽ പെരുന്നയിൽനിന്ന് ഒരു വിളി പ്രതീക്ഷിച്ചോ? പെരുന്നയിൽ നിന്ന് അഭിനന്ദനം പോയി. പിണറായിജിക്കല്ല, മോദിജിക്ക് ആണെന്നുമാത്രം.