Feb 20, 2021, 9:59 PM IST
പിണറായിയെ ഒഴിവാക്കുകയാണോ സുരേന്ദ്രന്‍? വിജയ യാത്ര ആര്‍ക്ക് വേണ്ടി? കാണാം കവര്‍ സ്റ്റോറി...
Mar 8, 2020, 12:05 AM IST
ദില്ലി റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിടേണ്ടി വന്നതെന്ത്? മാധ്യമവിലക്കിൽ ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളതിതാണ്. 'കവർ സ്റ്റോറി'യിലൂടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എഴുതുന്നു.
Mar 20, 2019, 6:37 PM IST
അധികാരമുള്ള പാർട്ടിക്ക് മുതലാളിമാർ കോടിക്കണക്കിന് രൂപ സംഭാവന വാരിക്കോരി നൽകുന്നു എന്ന് മലയാളം. ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രുഡന്‍റ് ഇലക്ടറൽ ട്രസ്റ്റിന് കൂടുതൽ പണം നൽകിയത് ഡിഎൽഎഫാണ്.
Jan 15, 2019, 6:36 PM IST
തിരുവനന്തപുരത്ത് ശശി തരൂർ മത്സരിക്കുന്നുണ്ടോ? ആന്‍റോ ആന്‍റണിക്ക് സീറ്റ് നിഷേധിക്കുന്നുണ്ടോ? കെസി വേണുഗോപാൽ മത്സരിക്കേണ്ട എന്നു പറയുമോ? കൊടിക്കുന്നിൽ ഇനി എംപിയാവേണ്ട, വർക്കിംഗ് പ്രസിഡന്‍റായി തുടർന്നാൽ മതിയെന്ന് കെപിസിസി പറയുമോ? മത്സരിക്കാൻ ആഗ്രഹിക്കുന്ന പി.സി.ചാക്കോയും ടി.എൻ.പ്രതാപനും ഷാനിമോളും ഒക്കെ മാറിനിൽക്കുന്നുണ്ടോ? എന്ത് പ്രാതിനിധ്യത്തെപ്പറ്റിയാണ്, എന്തു പുതുമയെപ്പറ്റിയാണ് എ.കെ.ആന്‍റണിയടക്കമുള്ള നേതാക്കൾ പ്രവർത്തകരോട് പറയുന്നത്?
Jan 14, 2019, 6:07 PM IST
'താങ്ക് യൂ മോദിജീ' എന്നുകൂടി പിണറായി വിജയൻ പറയണമായിരുന്നു. വെള്ളാപ്പള്ളി നടേശനെ ഒരു ഭാഗത്തും പുന്നല ശ്രീകുമാറിനെ മറുഭാഗത്തും നിർത്തി നവോത്ഥാനത്തിന് പോകുന്നയാളല്ലേ. നവോത്ഥാനം ശബരിമലയിൽ മാത്രം മതി എന്ന് പിണറായിജിക്ക് തോന്നിക്കാണും. അല്ലെങ്കിൽ ബില്ലിനെ പിന്തുണച്ചാൽ പെരുന്നയിൽനിന്ന് ഒരു വിളി പ്രതീക്ഷിച്ചോ? പെരുന്നയിൽ നിന്ന് അഭിനന്ദനം പോയി. പിണറായിജിക്കല്ല, മോദിജിക്ക് ആണെന്നുമാത്രം.
Jan 8, 2019, 3:29 PM IST
പക്ഷേ, മുണ്ടയിൽ കോരന്‍റെ മകൻ വിജയൻ തെങ്ങിൽ കയറാതെ മുഖ്യമന്ത്രി ആയത് തെമ്മാടിത്തരമാണെന്ന് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. ചെത്തുതൊഴിലാളി ആയിരുന്ന മുണ്ടയിൽ കോരൻ ജാതിയിൽ ഈഴവനായിരുന്നു. കുമ്പക്കുടി സുധാകരനും തീയ്യനാണ്. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും അതേ.
Jan 7, 2019, 1:00 PM IST
ബിന്ദുവും കനകദുർഗയും മല കയറിയത് രാത്രിയാണ്. നൂറ് കണക്കിന് പുരുഷൻമാർ അപ്പോൾ മല കയറുന്നുണ്ടായിരുന്നു. അവരാരും ഇത് കൊലച്ചതിയായി കണ്ടില്ല. രാത്രിയിലും മല കയറാൻ ഭക്തർക്ക് അനുവാദം നൽകിയത് ബിജെപിയുടെ കൂടി ആവശ്യപ്രകാരമാണ്. മറ്റാരുമില്ലാത്ത സമയത്ത് യുവതികൾക്കായി പിണറായി വിജയൻ പ്രത്യേകം നട തുറന്ന് കൊടുത്തിട്ടൊന്നുമില്ല. 'എല്ലാവർക്കുമൊപ്പം അവരും' - അതാണ് സുപ്രീംകോടതി പറഞ്ഞത്.
Dec 25, 2018, 5:10 PM IST
രണ്ടാം വരവ് മഞ്ജു വാര്യർ നല്ലരീതിയിൽ മാർക്കറ്റ് ചെയ്തു എന്നത് ശരിയാണ്. നല്ല പ്രതിച്ഛായാ നിർമ്മിതി ആയിരുന്നു. സാമൂഹ്യസേവനം, ദാനശീലം, സ്ത്രീ നീതി, വേണ്ട ചേരുവകളെല്ലാം ചേർന്ന് മഞ്ജു വാര്യർ നല്ല ബ്രാൻഡ് അംബാസിഡറായി മാറി. അതിനിടെ നടിയെ ആക്രമിച്ച കേസ് വന്നു. അതിലിടപെട്ട് സംസാരിച്ചതോടെ ധീര, വീരനായികയുടെ പരിവേഷവും ആയി.
Dec 25, 2018, 4:41 PM IST
പ്രശ്നമുണ്ട്, പക്ഷേ അത് വിശ്വാസ കാര്യത്തിൽ അല്ല, സ്വത്തിലാണ്. വിശുദ്ധ പത്രോസ് സ്ഥാപിച്ച അന്ത്യോക്യാ സഭയുടെ പിന്തുടർച്ച പറ്റുന്നവരാണ് തങ്ങളെന്ന് യാക്കോബായ സഭക്കാർ വിശ്വസിക്കുന്നുണ്ട്. പത്രോസിന്‍റെ സുവിശേഷം നാലാം അധ്യായത്തിൽ എട്ടാം വാക്യം ഇങ്ങനെ പറയുന്നു. “സകലതിനും മുൻപേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.”
Dec 21, 2018, 7:22 PM IST
കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടാൻ മൃദുഹിന്ദുത്വം പരീക്ഷിച്ചുനോക്കിയ രാഹുൽ ഒരു വർഷത്തിനിപ്പുറം അത് നല്ല തീവ്രതയോടെ നടപ്പാക്കിയിരിക്കുന്നു.
Dec 5, 2018, 6:59 PM IST
പരാതി മൂടിവച്ച സംസ്ഥാന ഘടകത്തിന്‍റെ നടപടിയിൽ മനംനൊന്ത യുവതി കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടതിന്‍റെ ഫലമായി ഇവിടെ അന്വേഷണ കമ്മീഷൻ വരുന്നു. അതിലും നടപടി വൈകുന്നു. വീണ്ടും കേന്ദ്രത്തിന് പരാതി. ഒടുവിൽ നേതാവിനെ ആറുമാസം സസ്പെൻഡ് ചെയ്യുന്നു. ഇതിൽ സിപിഎമ്മിന്‍റെ മാഹാത്മ്യം എങ്ങനെ പറയണം സഖാക്കളേ?
Dec 4, 2018, 7:02 PM IST
ഹൈക്കോടതി ശരിവച്ച നിരോധനാജ്ഞക്ക് എതിരായാണ് കോൺഗ്രസുകാർ നിയമസഭയിൽ അഭ്യാസങ്ങൾ കാണിക്കുന്നത്. ഇതാരെ കാണിക്കാനാണ്? ആരെ ബോധ്യപ്പെടുത്താനാണ്? ആചാരസംരക്ഷണം ആഗ്രഹിക്കുന്ന വിശ്വാസികൾ രാഷ്ട്രീയം കളിക്കാനല്ല അത് ആഗ്രഹിക്കുന്നത്. അതൊന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ രമേശ് ചെന്നിത്തലയുടെ പ്രശ്നം.
Nov 26, 2018, 3:17 PM IST
എന്നാൽ, എല്ലാം ശരിയായിരുന്നില്ല മുഖ്യമന്ത്രീ! അതുകൊണ്ടാണ് ശബരിമലയിൽ നിന്നും കെഎസ്ആർടിസി രാത്രിയാത്ര തുടങ്ങേണ്ടി വന്നത്. തെറ്റു തിരുത്തിയപ്പോഴാണ് രാത്രിയിലും ഭക്തൻമാർ മല കയറാൻ തുടങ്ങിയത്.
Nov 26, 2018, 1:10 PM IST
കെ.പി.ശശികലയും കെ.സുരേന്ദ്രനുമൊക്കെ ഇരുമുടിക്കെട്ട് തൊട്ടുകാണിച്ച്, ആചാരത്തെപ്പറ്റി, ആ കെട്ടിന്‍റെ പാവനതയെക്കുറിച്ച് ഒക്കെ നമ്മളെ ഓർമപ്പെടുത്തി. ഇരുമുടിക്കെട്ട് വിശ്വാസത്തിന്‍റെ അടയാളമായി ഉയർത്തിപ്പിടിച്ചു.
Nov 21, 2018, 2:08 PM IST
ആരും അറിയില്ല എന്ന് കരുതിയാകുമോ രണ്ടാം പേരുകാരിയായ ഷഹലയ്ക്ക് കണ്ണൂർ സർവകലാശാല ഒന്നാം പേരുകാരിയെ മറികടന്ന് നിയമനം നൽകിയത്? അതോ സർവകലാശാലാ ഭരണം സ്വന്തം കയ്യിലായതിനാൽ പ്രതിഷേധശബ്ദം അടിച്ചമർത്താമെന്ന് സിപിഎം നേതാക്കളാരെങ്കിലും ഉറപ്പ് നൽകിയിരുന്നോ?