Oct 16, 2025, 10:52 AM IST
അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Oct 16, 2025, 8:43 AM IST
കേരളത്തിലെ തെക്കൻ ജില്ലകളിൽ കിഴക്കൻ കാറ്റും ചക്രവാത ചുഴിയും തുലാവർഷവും കാരണം പെരുമഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
Oct 16, 2025, 6:07 AM IST
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Oct 15, 2025, 5:28 PM IST
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
Oct 15, 2025, 2:13 PM IST
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 19 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Oct 15, 2025, 1:32 PM IST
കേരളത്തിൽ കാലവർഷം പിൻവാങ്ങിയതോടെ വടക്കുകിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം എത്തുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
Oct 15, 2025, 5:33 AM IST
സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴ സാധ്യതയുണ്ട്
Oct 15, 2025, 12:07 AM IST
പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്. മഴ നനയാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നിൽക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.
Oct 14, 2025, 7:58 PM IST
ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
Oct 14, 2025, 7:36 PM IST
അടുത്ത 5 ദിവസവും കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Oct 14, 2025, 3:34 PM IST
സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ സാധ്യത. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
Oct 13, 2025, 7:53 PM IST
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
Oct 13, 2025, 1:33 PM IST
ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. ആറ് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി ഐഎംഡി. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Oct 13, 2025, 12:43 PM IST
കനത്ത മഴയെ തുടര്‍ന്ന് കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. പ്രദേശത്തെ് കൃഷി വ്യാപകമായി നശിച്ചു
Oct 13, 2025, 7:48 AM IST
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.