എത്ര ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചറിയാം.
Image credits: Getty
ഹോർമോൺ അസന്തുലിതാവസ്ഥ
ഹോർമോൺ അസന്തുലിതാവസ്ഥയാണ് ആദ്യത്തെ കാരണമെന്ന് പറയുന്നത്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളിലെ മാറ്റങ്ങൾ ഭാരം കൂട്ടാം.
Image credits: Getty
സമ്മർദ്ദം
സ്ട്രെസ് കൂടുന്നത് കോർട്ടിസോളിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. തുടർന്ന് അമിതമായ ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകും ഭാരം കൂടുന്നതിന് ഇടയാക്കുകയും ചെയ്യും.
Image credits: Getty
ഉറക്കക്കുറവ്
ഉറക്കക്കുറവ് അമിതവിശപ്പിന് ഇടയാക്കും. ഇത് ഭാരം കൂട്ടുന്നതിലേക്ക് നയിക്കും.
Image credits: Getty
ചില മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകളുടെ ഉപയോഗം ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നു. ഗർഭനിരോധന മരുന്നുകൾ, ആൻ്റി ഡിപ്രസൻ്റ് ഗുളികകൾ എല്ലാം തന്നെ ഭാരം കൂട്ടാം.
Image credits: Freepik
വ്യായാമമില്ലായ്മ
വ്യായാമമില്ലായ്മ ഭാരം കൂട്ടുന്നതിന് പ്രധാനപ്പെട്ട കാരണമാണ്. ദിവസവും 15 മിനുട്ട് നേരം വ്യായാമം ശീലമാക്കുക.
Image credits: stockphoto
പിസിഒഎസ്
പിസിഒഎസ്, ഹൈപ്പോതൈറോയിഡിസം, പ്രമേഹം എന്നിവയെല്ലാം ഭാരം കൂട്ടാം.