Health
ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ
അവശ്യ പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വിറ്റാമിനുകളായ എ, സി, കെ എന്നിവയും നാരുകളും ഫോളേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഇലക്കറികൾ. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഓറഞ്ചിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണമാണ് നട്സ്. പ്രത്യേകിച്ച് വാൽനട്ട്, ബദാം എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
മാതളനാരങ്ങയിൽ പോളിഫെനോൾസ് എന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കും.
രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാനുള്ള കഴിവ് ഉള്ളതിനാൽ വെളുത്തുള്ളി ഹൃദയാരോഗ്യത്തിന് പ്രകൃതിദത്തമായ ഒരു ഭക്ഷണമാണ്.
ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, ഫൈബർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.