Health

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Image credits: Getty

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും

പണം ലാഭിക്കാൻ വേണ്ടി പലരും പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന കാര്യം പലരും ചിന്തിക്കുന്നില്ല.

Image credits: others

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

ഒരിക്കൽ ഉപയോ​ഗിച്ച എണ്ണയിൽ ട്രാൻസ് ഫാറ്റുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകർ പറയുന്നു.

Image credits: Getty

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ

ഉയർന്ന താപനിലയിൽ എണ്ണ ഉപയോ​ഗിക്കുമ്പോൾ ആരോഗ്യകരമായ ദ്രാവക കൊഴുപ്പുകൾ ഹൈഡ്രജനേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാവുകയും.
 

Image credits: Getty

കൊളസ്ട്രോൾ കൂട്ടാം

അവ അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകളായി മാറുകയും ചെയ്യുന്നു. ട്രാൻസ് ഫാറ്റുകൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുകയും ചെയ്യാം.

Image credits: google

ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു

എണ്ണയിൽ വറുത്ത ഭക്ഷണം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

Image credits: our own

അസിഡിറ്റി

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അസിഡിറ്റിയ്ക്കും കാരണമായേക്കാം. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുക.

Image credits: google

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ

രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

അമിതമായി ഉപ്പ് കഴിക്കുന്നുണ്ടെന്നതിന്റെ 5 പ്രധാനപ്പെട്ട ലക്ഷണങ്ങൾ