Food

രാവിലെ അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

രാവിലെ അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ദഹനം

ഫൈബറിനാല്‍ സമ്പന്നമായ ബദാം കുതിർത്തത് അഞ്ച് എണ്ണം വീതം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

Image credits: Getty

ബ്ലഡ് ഷുഗര്‍

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം വയറു നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Freepik

കൊളസ്‌ട്രോൾ

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രെളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിര്‍ത്ത ബദാം സഹായിക്കും. 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: FreePik

എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ചര്‍മ്മം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാതെ പോകരുത്

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങള്‍

കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

നിലക്കടല കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍