Food
ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
സിങ്ക്, മഗ്നീഷ്യം, അയേണ്‍, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
കോളന്‍ അടങ്ങിയ മുട്ട കഴിക്കുന്നതും ഓര്‍മ്മ ശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ കെ അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ഓർമ്മശക്തി കൂട്ടാനും വിഷാദത്തെ കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.