Food
അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് അകാലനരയെ തടയാനും തലമുടി വളരാനും സഹായിക്കും.
ബയോട്ടിന്‍ ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബദാമില്‍ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവ അകാലനരയെ അകറ്റാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും അകാലനരയെ തടയാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബിയും അടങ്ങിയ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അകാലനരയെ തടയാന്‍ സഹായിക്കും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അകാലനരയെ തടയാന്‍ സഹായിക്കും.
ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കരളിന്‍റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഡയറ്റില്‍ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍