Food
ഫാറ്റി ലിവർ രോഗത്തെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റും അടങ്ങിയ ബീറ്റ്റൂട്ടും കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിലെ കൊഴുപ്പിനെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറിയും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബ്രൊക്കോളിയും കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കും.
ചീര കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
തലമുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ഭക്ഷണങ്ങള്‍