Food
ദിവസവും ഒരു വാഴപ്പഴം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം പതിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തെ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇവ സഹായിക്കും.
ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
വാഴപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കാന്‍ സഹായിക്കും.
പതിവായി വാഴപ്പഴം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
രാവിലെ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍
കരളിനെ ഹെൽത്തിയാക്കും; കഴിച്ചോളൂ ഈ ഭക്ഷണങ്ങൾ
തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ