മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'.
ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും
റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും
നായികയായി മീനാക്ഷി ഉണ്ണികൃഷ്ണൻ
മീനാക്ഷി ഉണ്ണികൃഷ്ണനാണ് മാത്യുവിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, ചൈത്ര പ്രവീണ്‍ എന്നിവരും സിനിമയിലുണ്ട്
മലയാളത്തിലേക്ക് മറ്റൊരു പ്രണയചിത്രം കൂടി
‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന.
നെല്ലിക്കാംപൊയിലിലെ സംഭവങ്ങൾ
നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയിരുന്നു.
കാതൽ പൊന്മാൻ
നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ചിത്രത്തിലെ 'കാതൽ പൊന്മാൻ' എന്ന ഗാനവും നേരത്തെ പുറത്തുവന്നിരുന്നു.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്