ആഷസ് പരമ്പര പ്രധാനമെന്ന് പറഞ്ഞ് ഐപിഎല്ലില്‍ കളിക്കാതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ആഷസിലെ ആദ്യ ടെസ്റ്റിനുള്ള ഓസീസ് ഇലവനിലില്ല.
Image credits: Getty
സ്റ്റാര്‍ക്ക് പുറത്ത്, ഹേസല്‍വുഡ് അകത്ത്
മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ജോഷ് ഹേസല്‍വുഡാണ് ആദ്യ ടെസ്റ്റിനുള്ള ഓസിസിന്‍റെ അന്തിമ ഇലവനിലെത്തിയത്.
Image credits: Getty
കടുപ്പമേറിയ തീരുമാനമെന്ന് കമിന്‍സ്
മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഹേസല്‍വുഡിനെ കളിപ്പിക്കാനുള്ള തീരുമാനം കടുപ്പമേറിയതായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ്.
Image credits: Getty
ഇന്ത്യക്കെതിരായ പ്രകടനം നിര്‍ണായകമായി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരെ തിളങ്ങാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നില്ല. ഇതാണ് ടീമില്‍ നിന്ന് പുറത്താവാന്‍ കാരണം.
Image credits: Getty
അടിവാങ്ങിക്കൂട്ടി
ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റെടുത്തെങ്കിലും ഇക്കോണമി രണ്ട് ഇന്നിംഗ്സിലും അഞ്ചിന് മുകളിലായിരുന്നു.
Image credits: Getty
ഇംഗ്ലണ്ട് പൊരിക്കുമെന്ന ഭയം
ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇങ്ങനെ അടിച്ചാല്‍ ബാസ്ബോള്‍ ശൈലിയില്‍ കളിക്കുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്റ്റാര്‍ക്കിനെ കൈകാര്യം ചെയ്യുമെന്ന ഭയമാണ് പുറത്താകലിന് കാരണമായത്.
Image credits: Getty
വിക്കറ്റ് വേട്ടയില്‍ മുന്നില്‍
78 ടെസ്റ്റില്‍ ഓസീസിനായി കളിച്ച സ്റ്റാര്‍ക്ക് ഇതുവരെ നേടിയത് 310 വിക്കറ്റുകള്‍. 50 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
Image credits: Getty
ഐപിഎല്ലില്‍ കളിച്ചിട്ടും ഹേസല്‍വുഡ് അകത്ത്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുകയും പരിക്കേറ്റ് പുറത്താവുകയും ചെയ്ത ഹേസല്‍വുഡ് ആദ്യ ഇലവനിലെത്തുകയും ചെയ്തു.